സന്തോഷിനും രമ്യയ്ക്കും സന്തോഷിക്കാൻ ഒരു വർഷം നൽകി ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക്....

സന്തോഷിനും രമ്യയ്ക്കും സന്തോഷിക്കാൻ ഒരു വർഷം നൽകി ഒൻപത് മക്കൾ ഒന്നിച്ച് സ്കൂളിലേക്ക്....
Jun 2, 2025 08:17 AM | By PointViews Editr

കൊട്ടിയൂർ: ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക് പോകാനിറങ്ങുന്ന കാഴ്‌ചയുടെ സന്തോഷത്തിലാണ് കൊട്ടിയൂരിലെ പോടൂർ സന്തോഷും ഭാര്യ രമ്യയും. ഇനി ഇത്തരമൊരു സ്കൂ‌ളിൽ പോക്ക് ഓർത്തു വയ്ക്കാൻ മറ്റൊരു നിമിഷം ഉണ്ടാവില്ല. കാരണം മൂത്ത മകൾ ഈ വർഷം പ്ലസ് ടു പൂർത്തിയാക്കുന്നതോടെ സ്‌കൂൾ ജീവിതത്തിൽ നിന്ന് മാറി ഉന്നത പഠനത്തിനായി പോകും. ഇളയ മകൾക്ക് പ്രായം വെറും മൂന്നര മാസം മാത്രമാണ്. മൂത്ത മകൾ ആൽഫിയ ലിസ്ബത്ത് കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂ‌ളിലാണ് പഠിക്കുന്നത്. രണ്ടാമത്തെ മകൾ ആഗ്നസ് മരിയയും മൂന്നാമത്തെ മകൾ ആൻ ക്ലെറിനും അതേ സ്‌കൂളിലെ പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നു. അതിന് താഴെയുള്ള അസിൻ തെരേസ് ആറിലും. ലിയോ ടോം നാലിലും ലെവിൻസ് ആൻ്റണി രണ്ടാം ക്ലാസിലും കാതറിൻ ജോക്കിമ യുകെജിയിലും പഠിക്കുന്നു. വീടിന് തൊട്ടടുത്ത് തന്നെയുള്ള തലക്കാണി ഗവ യുപി സ്‌കൂളിലാണ് ഇവർ നാലും പേരും പഠിക്കുന്നത് ഇവരുടെ ഇളയ ഇരട്ട സഹോദരിമായ ജിയോവാന മരിയയും ജിയന്ന ജോസ്‌ഫിനയും അടുത്തുള്ള അങ്കണവാടിയിലും പോകും കഴിഞ്ഞ രണ്ട് മാസമായി താലോലിക്കാനും കൂട്ടിരിക്കാനും ഉണ്ടായിരുന്ന ചേച്ചിമാരും ചേട്ടൻമാരും സ്‌കൂളിലേക്ക് പോകാൻ ഒരുങ്ങുന്നത് മുതൽ റ്റാറ്റാ പറഞ്ഞ് റോഡിലൂടെ സ്‌കൂളിലേക്ക് പോകുന്നത് കൗതും ഞ്ഞ് വീടിന്റെ പടി കടന്ന് കൗതുകത്തോടെ നോക്കിയിരിക്കും മൂന്ന് മാസം മാത്രം പ്രായ പ്രായമുള്ള ഇളയ മകൾ അന്ന റോസ‌ിയ. തന്റെ ചെറുപ്പത്തിൽ സ്‌കൂൾ പഠനകാലത്തെ ഓർമകളും കുട്ടികളുടെ സന്തോഷവും കൗതുകത്തോടെയും സന്തോഷത്തോടെയും ആസ്വദിക്കുന്നുണ്ടെന്ന് പിതാവ് സന്തോഷും മാതാവ് രമ്യയും പറയുന്നു. മക്കൾ എല്ലാവരേയും പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ മാത്രമാണ് പഠിപ്പിക്കുന്നതെന്നും മികച്ച പഠനമാണ് ലഭിക്കുന്നതെന്നും സന്തോഷ് പറയുന്നു. ഇളയ മോൾ സ്‌കൂളിൽ പോകാൻ പ്രായമാകുമ്പോഴേക്കും മൂത്തവർ സ്‌കൂൾ പഠനം കഴിഞ്ഞു പോകും എന്നതിനാൽ ഈ വർഷത്തെ അധ്യയന വർഷം തങ്ങൾക്ക് ഒരുപാട് പ്രത്യേകതകൾ ഉള്ളതാണെന്ന് സന്തോഷും രമ്യയും പറയുന്നു. മലയോരത്തെ നിരവധി വ്യാപാര സ്‌ഥാപനങ്ങളുടെ ഉടമയാണ് പിതാവ് പി.ജെ സന്തോഷ്

Nine children went to school together, giving Santosh and Ramya a year to be happy....

Related Stories
ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഐഒസി.

Jul 20, 2025 06:06 AM

ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന് ഐഒസി.

ഇൻഡേൻ പ്രതിസന്ധിക്ക് പരിഹാരമായെന്ന്...

Read More >>
മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ വിടവാങ്ങി

Jul 19, 2025 05:50 PM

മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ വിടവാങ്ങി

മലയോര വികസന ചരിത്രത്തിൽ സ്വന്തമായൊരു അധ്യായം തുറന്ന ഫാ: തോമസ് മണ്ണൂർ...

Read More >>
കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....!  എന്ന് സ്വന്തം വനം വകുപ്പ്

Jul 16, 2025 01:55 PM

കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....! എന്ന് സ്വന്തം വനം വകുപ്പ്

കുരങ്ങിനെ പിടിക്കാൻ ഞമ്മക്കാവില്ല കേട്ടോ....! എന്ന് സ്വന്തം വനം...

Read More >>
ശശി എന്താകും?  ശശി ശശി മാത്രമാകും

Jul 16, 2025 09:47 AM

ശശി എന്താകും? ശശി ശശി മാത്രമാകും

ശശി എന്താകും? ശശി ശശി...

Read More >>
വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന് ആദ്യം

Jul 15, 2025 10:53 PM

വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന് ആദ്യം

വയനാടിൻ്റെ റോബസ്റ്റ കാപ്പിക് ഒഡിഒപി പ്രോഗ്രാമിൽ എ ഗ്രേഡ്. കേരളത്തിൽ നിന്ന്...

Read More >>
164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ മാങ്കുട്ടത്തിൽ

Jul 15, 2025 02:05 PM

164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ മാങ്കുട്ടത്തിൽ

164 കോടി എവിടെ റഹിമേ? മുക്കിയോ? ചോദ്യവുമായി രാഹുൽ...

Read More >>
Top Stories